Breaking News

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി മറച്ചുവെച്ചു; ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി മറച്ചുവെച്ചുവെന്നാരോപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്.

തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചു വച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചെന്നും പീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ജലന്ധര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം കന്യാസ്ത്രീയില്‍ നിന്നും പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയാണ് മൊഴിയെടുക്കുക. മജിസ്‌ട്രേറ്റിന് മുന്നില്‍ വച്ച് രഹസ്യമൊഴിയെടുക്കുന്നതിനും പൊലീസ് അനുമതി ചോദിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top