Kerala

പൊടിമീശക്കാര്‍ക്ക് ഇനി മദ്യമില്ല, പ്രായപരിധി വീണ്ടും ഉയര്‍ത്തി

സംസ്ഥാനത്ത് മദ്യപിക്കാനുളള പ്രായപരിധി സര്‍ക്കാര്‍ ഉയര്‍ത്തി. 21 വയസ്സില്‍ നിന്നും 23 ആയാണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബാറുകളുടെ ദൂരപരിധി കുറയ്ക്കാനും തീരുമാനമയി. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്.

ബില്‍ പാസ്സാക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സഭയില്‍ ബില്‍ പാസ്സാക്കി. മദ്യ വില്‍പന മേഖലയില്‍ ഉള്ളവരെ സഹായിക്കാനുള്ള ഇത്തരം നടപടികള്‍ക്ക് പകരം മദ്യം തകര്‍ത്ത കുടുംബങ്ങള്‍ക്ക് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്ന് അനില്‍ അക്കര സഭയെ അറിയിച്ചു. എന്നാല്‍ ഇത്തരം നടപടികളിലൂടെ മദ്യഉപഭോഗം കുറയ്ക്കാനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top