Breaking News

ലോകത്തിലെ ഏറ്റവും വിലകൂടിയ ബിയര്‍, വിലയറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും; കാരണമിതാണ്..

വളരെ പഴക്കമേറിയ ഒരു കുപ്പി വൈനിനേക്കാള്‍ വിലയുള്ള വിവിധ തരം ബിയര്‍ ഉണ്ട്.ഒരു ബിയര്‍ വാങ്ങിക്കാന്‍ എത്രരൂപ കൊടുക്കണം?കോടികള്‍ നല്‍കണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എങ്കില്‍ വിശ്വസിച്ചോളൂ, സംഭവം സത്യമാണ്. ‘Allsopp’s Arctic Ale’ എന്ന ബിയറിന് നാല് കോടി രൂപയാണ് വില. ഞെട്ടാന്‍ വരട്ടെ, അതിനൊരു കാരണമുണ്ട്.

140 വര്‍ഷം പഴക്കമുള്ള ഈ ബിയറിന് ഒരുപാട് ഗുണങ്ങളുണ്ട്. പുരാവസ്തു ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 2007-ല്‍ ഒരു ഒക്‌ലഹോമ ബയര്‍ നാല് കോടിയോളം രൂപ നല്‍കി, ഇബേയിലൂടെയാണ്(eBay) Allsopp’s Arctic Ale -ന്റെ ഒരു കുപ്പി വാങ്ങിയത്. ഇതിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു.

1919 -ലാണ് തനിക്ക് ഈ കുപ്പി ലഭിച്ചത് എന്നും, 1852-ല്‍ ഒരു സോളാര്‍ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ് എന്നും പെര്‍സി ജി. ബോള്‍സ്റ്റര്‍ ഒപ്പിട്ട കുറിപ്പില്‍ പറയുന്നു. എറെബസ്, ടെറര്‍ തുടങ്ങിയ കപ്പലുകളെയും അതിലെ ജോലിക്കാരെയും കണ്ടെത്താനായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഈ ബിയര്‍ കുപ്പി കണ്ടെത്തിയതെന്നും കുറിപ്പില്‍ പരാമ‌ര്‍ശിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top