Football

പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി ക്രൊയേഷ്യ; ആശങ്കയില്‍ അര്‍ജന്റീന

മോസ്‌കോ: ഇന്ന് നടക്കാനിരിക്കുന്ന ഐസ്ലന്റിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ക്രോയേഷ്യ. ടീമിലെ പ്രധാന കളിക്കാരായ ഇവാന്‍ റാകിട്ടിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഇവരടക്കം ആറ് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് കോച്ച് സ്ലാട്ടോ ഡാലിക് അറിയിച്ചു. എന്നാല്‍ അര്‍ജന്റിനയ്ക്ക് ഈ തിരുമാനം തിരിച്ചടിയാകുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ നിര്‍ണായകമായമാണ് ഐസ്‌ലാന്റും ക്രൊയേഷ്യയും തമ്മിലുള്ള ഇന്നത്തെ മത്സരം. അര്‍ജന്റീന ഇന്ന് നൈജീരിയയോട് വിജയിക്കുന്നതിനൊപ്പം ക്രൊയേഷ്യ ഐസ്‌ലാന്റിനെ പരാജയപ്പെടുത്തുകയും വേണം. അല്ലെങ്കില്‍ മത്സരം സമനിലയിലാവണം. ഇനി ഐസ്‌ലാന്റ് വിജയിക്കുകയാണെങ്കില്‍ അതിനേക്കാള്‍ മികച്ച ഗോള്‍ മാര്‍ജിനില്‍ അര്‍ജന്റീന ജയിക്കണം.

ഈ സാഹചര്യത്തില്‍ ക്രൊയേഷ്യന്‍ ടീം സൂപ്പര്‍ താരങ്ങളില്ലാതെ ദുര്‍ബലമാകുന്നത് അര്‍ജന്റീനയ്ക്ക് ക്ഷീണം ചെയ്യും. എന്നാല്‍ ഇതിനോടകം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ക്രൊയേഷ്യ പരുക്കേല്‍ക്കാതിരിക്കാനാണ് ടീമംഗങ്ങള്‍ക്ക് വിശ്രമം നല്‍കിയിരിക്കുന്നത്. മാന്‍സൂക്കിച്ചിനും റാക്കിറ്റിച്ചിനും നേരത്തേ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. വീണ്ടും ഒരു കാര്‍ഡ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരും. ഇതുകൂടി മുന്നില്‍ക്കണ്ടാണ് അവര്‍ക്ക് വിശ്രമം നല്‍കിയതെന്നും കോച്ച് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top