തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അഹങ്കാരമാണെന്ന് മന്ത്രി ജി.സുധാകരന്. റെയില്‍വേയ്ക്കായി സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ സംസ്ഥാനം തയാറാണ്. ഇതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം പറയുന്നത് പോലെ കേരളത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കില്ല. വി.എസ് അച്യുതാനന്ദന് പിയൂഷ് ഗോയലിനെ കണ്ടത് വിവാദമാക്കേണ്ടന്നും സുധാകരന് പറഞ്ഞു.