ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നടത്തിയ ‘പൂതന’ പ്രയോഗത്തിനെതിരെ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് പോലീസില്‍ പരാതി നല്കി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷാനിമോള്‍ ഉസ്മാന് കുത്തിയതോട് പോലീസിലും ആലപ്പുഴ എസ്പിക്കും പരാതി നല്‍കിയത്. അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘പൂതന’ പ്രയോഗം; ജി സുധാകരനെതിരെ ഷാനിമോൾ ഉസ്മാൻ പരാതി നൽകി
By
October 7, 2019 3:27 pm