അമ്പലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് മന്ത്രി ജി.സുധാകരന്. മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും ജയിച്ച് കഴിഞ്ഞാല്‍ ചിലര്‍ തനി സ്വരൂപം കാണിക്കുമെന്നാണ് പറഞ്ഞതെന്നും സുധാകരന് പറഞ്ഞു.
മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുകയാണ്, അടുക്കളയില്‍ കയറിയല്ല വാര്‍ത്ത പിടിക്കേണ്ടത്. പാര്‍ട്ടിയുടെ കുടുംബയോഗങ്ങളില്‍ കയറി വാര്‍ത്ത എടുക്കുന്നത് ശരിയല്ല. അത്തരക്കാര്‍ക്ക് വേറെ പണി നോക്കിക്കൂടെയെന്നും ജി.സുധാകരന് ചോദിച്ചു.
അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ ‘പൂതന’ പ്രയോഗം വിവാദമായ സാഹചര്യത്തിലാണ് മന്ത്രി ജി സുധാകരന് രംഗത്തെത്തിയത്.