Football

ഉയിര്‍ത്തെഴുന്നേറ്റ് ജര്‍മ്മനി; സ്വീഡനെതിരെ നാടകീയജയം

മോസ്‌കോ: നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ നാടകീയമായാണ് ലോക ചാമ്പ്യന്മാരുടെ വിജയം. ആദ്യജയത്തോടെ മൂന്ന് പോയിന്റ് നേടിയ ജര്‍മ്മനി റഷ്യന്‍ ലോകകപ്പിലെ സാധ്യകള്‍ സജീവമാക്കി.

മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലേറ്റ അട്ടിമറിയെ അനുസ്മരിപ്പിക്കും വിധം ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയാണ് ജര്‍മനി സോചിയിലും കളി തുടങ്ങിയത്. മത്സരത്തിന്റെ 32ാം മിനിറ്റില്‍ ഓല ടോയ്വോനെയാണ് മുള്ളറെയും സംഘത്തെയും ഞെട്ടിച്ച് സ്വീഡിഷ് ആരാധകര്‍ക്ക് ആഘോഷത്തിനവസരം നല്‍കിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മ്മനി ഉണര്‍ന്നുകളിച്ചു. 48ാം മിനുട്ടില്‍ മാര്‍ക്കോ റിയൂസ് ജര്‍മ്മനിക്ക് സമനില നേടിക്കൊടുത്തു. അവസാന നിമിഷം വരെ സമനില പേടിയിലായിരുന്ന ജര്‍മനിക്ക് ടോണി ക്രൂസാണ് കിടിലന്‍ ജയം സമ്മാനിച്ചത്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന വന്‍ നാണക്കേടില്‍ നിന്നാണ് ജര്‍മനിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top