സൗദി വനിതകള്‍ക്കായി ചരിത്രം വഴിമാറുന്നു. ഞായറാഴ്ച മുതല്‍ സൗദി വനിതകള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കടന്നിരിക്കുകയാണ്. ‘വനിതാ ഡ്രൈവിംഗ് ദിന’മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്ക് രണ്ടുകൈയും നീട്ടി ക്ഷണിക്കുന്നു.
പെണ്‍കുട്ടികളുടെ സ്കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം. കാര്‍ റെന്റല്‍ സര്‍വീസുകളും നടത്താം. സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനായി സ്ത്രീകള്‍ക്കുവേണ്ടി ബോധവല്കരണ ക്ലാസുകളും ശില്പശാലകളും പുരോഗമിക്കുന്നു.