Kerala

ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് ഇനി ഇരട്ടി വേതനം

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ താത്കാലിക അദ്ധ്യാപകര്‍ക്ക് ഇനി മുതല്‍ വേതനം ഇരട്ടിക്കും. ഇവര്‍ക്ക് മണിക്കൂര്‍ കണക്കില്‍ നിശ്ചയിച്ചിരുന്ന വേതനം ദിവസക്കണക്കിലേക്ക് മാറ്റിയുളള ഉത്തരവ് ധനകാര്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

കഴിഞ്ഞ അദ്ധ്യന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഗസ്റ്റ് അദ്ധ്യാപകരുടെ സംഘടന ഈ വിഷയത്തില്‍ സമരം നടത്തിയിരുന്നു. നിരവധി കോളേജുകളില്‍ സമരം നടത്തിയ ഗസ്റ്റ് അദ്ധ്യാപകര്‍ പിന്നീട് ഉന്നത വിദ്യാഭ്യാസ ഡയറക്ടറെയും മന്ത്രിമാരെയും കണ്ട് വിഷയം ധരിപ്പിച്ചിരുന്നു.

കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് വേതന വര്‍ദ്ധനവ് നടപ്പിലാക്കുക. ഇതോടെ കോളേജ് അദ്ധ്യാപകര്‍ക്ക് യുജിസിയുടെ നെറ്റ് യോഗ്യതയുണ്ടെങ്കില്‍ 1,750 രൂപയാണ് വേതനം ലഭിക്കുക. ഇവര്‍ ദിവസം മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് ക്ലാസെടുത്തിരിക്കണം. അല്ലാത്തവര്‍ക്ക് 1600 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതോടെ നെറ്റ് യോഗ്യതയുളളവര്‍ക്ക് മാസം പരമാവധി 43750 രൂപയും മറ്റുളളവര്‍ക്ക് 40000 രൂപയും വേതനമായി ലഭിക്കും. നിലവില്‍ ഇത് യഥാക്രമം 25000 രൂപയും 20000 രൂപയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top