Kerala

ഗണേഷ് കുമാറിന് വേണ്ടി എന്‍എസ്എസും ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

തന്റെ കാറിന് സൈഡ് നല്‍കിയില്ലെന്ന കാരണത്താല്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ഇതിനായി കെ. ബാലകൃഷ്ണപിള്ള തന്നെ മുന്‍കൈയെടുത്തതായാണ് വിവരങ്ങള്‍. ബാലകൃഷ്ണപിള്ളയും എന്‍എസ്എസും ചേര്‍ന്ന് യുവാവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി. എന്നാല്‍, ഗണേഷ് കുമാര്‍ പരസ്യമായി മാപ്പു പറയുകയോ, മാപ്പ് എഴുതിനല്‍കുകയോ ചെയ്യണമെന്നാണ് മര്‍ദനമേറ്റ യുവാവിന്റെയും കുടുംബത്തിന്റെയും ആവശ്യം.

അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെയാണ് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചത്. അനന്തകൃഷ്ണന്റെ അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഷീന മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കുകയും ചെയ്തു. ഷീന മൊഴി ഉറച്ചുനിന്നാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം ഗണേഷിനെതിരെ കേസെടുക്കും. ഇതോടെയാണ് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top