Breaking News

തനിക്കെതിരായ ആരോപണം സര്‍ക്കാറിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കെബി ഗണേശ് കുമാര്‍ എംഎല്‍എ

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍. താന്‍ നിരപരാധിയാണെന്ന് എംഎല്‍എ പറഞ്ഞു. തനിക്കെതിരായ ആരോപണം സര്‍ക്കാരിനെ കരിവാരിത്തേരിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ഗണേശ് കുമാര്‍ ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തന്നെ കരിവാരിത്തേക്കാന്‍ ചില മാധ്യമങ്ങള്‍ മനപ്പൂര്‍വമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇന്നു ഞാന്‍ നാളെ നീ എന്ന കാര്യം പ്രതിപക്ഷത്തുള്ളവര്‍ മനസ്സിലാക്കണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യം മനസ്സിലാക്കണമെങ്കില്‍ ബൈബിളിലെ സങ്കീര്‍ത്തനം വായിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ ഗണേശിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണചുമതലയില്‍ നിന്നും സി.ഐയെ മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top