മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ഇന്ന് നിര്‍ണായകം. ആദ്യ മത്സരത്തില്‍ മെകിസ്ക്കോയോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയമല്ലാതെ മറ്റൊരു മരുന്നും ജര്‍മനിക്ക് മുന്നിലില്ല. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ സ്വീഡനാണ് ജര്‍മ്മനിയുടെ എതിരാളികള്‍.
ഗ്രൂപ്പ് എഫില്‍ പോയിന്റ് ഒന്നും ഇല്ലാതെ നിലവില്‍ മൂന്നാം സ്ഥാനത്താണ് ലോകചാമ്പ്യന്മാര്. മെകിസ്ക്കൊയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആദ്യമത്സരത്തില്‍ ജര്‍മ്മനി അടിയറവ് പറഞ്ഞത്. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ വൈകീട്ട് 5.30ന് ബെല്‍ജിയം ടുണീഷ്യയെയും 8.30ന് ദക്ഷിണ കൊറിയ മെക്സിക്കോയെയും നേരിടും.