പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം പെരുകുമ്പോള്‍ , കേന്ദ്ര സര്‍ക്കാറിന് ലാഭം നല്‍കിയത് രണ്ട് ബാങ്കുകളാണ്. 2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കുമാണ് സര്‍ക്കാറിന് ലാഭവിഹിതം നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ 288 കോടി രൂപയാണ് സര്‍ക്കാറിന് ലാഭവിഹിതമായി നല്‍കിയത്.
വിജയ ബാങ്ക് നല്‍കിയത് 156 കോടി രൂപയാണ്. 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് സര്‍ക്കാറിന് ലഭിച്ചത് 444 കോടി രൂപയുടെ ലാഭവിഹിതം മാത്രമാണ്.
ലാഭവിഹിതയിനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ 2879 കോടി രൂപ ലാഭവിഹിതം നല്‍കിയിരുന്നു. ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ വര്‍ഷവും 288 കോടി രൂപ ലാഭവിഹിതം നല്‍കിയിരുന്നു. വിജയ ബാങ്ക് 150 കോടിയും എസ്ബിഐയുടെ ലാഭവിഹിതം 2109 കോടി രൂപയായിരുന്നു.
2017-18 സാമ്പത്തിക വര്‍ഷം 19 പൊതുമേഖലാ ബാങ്കുകള്‍ 87,357 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നു. ലാഭമുണ്ടാക്കിയ ഇന്ത്യന്‍ ബാങ്ക് 1258.99 കോടി രൂപയുടെ ലാഭം നേടി. വിജയ ബാങ്കിന്റെ ലാഭം 727.02 കോടി രൂപയായിരുന്നു.
നഷ്ടമുണ്ടാക്കിയ 19 പൊതുമേഖലാ ബാങ്കുകളുടെ 2017-18ലെ നഷ്ടം മണിക്കൂര്‍ വച്ച് കണക്ക് കൂട്ടിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് 9 കോടിയുടെ നഷ്ടമുണ്ടാക്കുന്നുണ്ട്.