ഇന്നലത്തെ വ്യാപാര മുരടിപ്പിന് ശേഷം വിപണി ഇന്ന് മുന്നേറ്റത്തിലായിരുന്നു. വാരാന്ത്യ ദിവസമായ വെള്ളിയാഴ്ച സെന്‍സെക്സ് 257.21 പോയിന്റ് വര്‍ധിച്ച് 35,698ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 80.57 പോയിന്റ് ഉയര്‍ന്ന് 10, 821ലാണ് വ്യാപാരമവസാനിച്ചത്.
സൂചികയിലെ മികവിന് കാരണമായത് പ്രധാനമായും സാമ്പത്തിക-ബാങ്കിങ് ഓഹരികളുടെ മുന്നേറ്റമാണ്.
സെന്‍സെക്സ് സൂചികയിലുള്‍പ്പെട്ട സണ്‍ ഫാര്‍മ്മ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എസ്ബിഐ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ മികച്ച നേട്ടം കരസ്ഥമാക്കി.
നിഫ്റ്റിയില്‍ സണ്‍ ഫാര്‍മ്മ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, ഓഹരികള്‍ക്കും വില വര്‍ധിച്ചു.
ഓപെക് രാഷ്ട്രങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതോടെ നിഫ്റ്റി എനര്‍ജി ഇന്‍ഡക്സ് 1.1 ശതമാനം താഴ്ന്നു.
ആഗോള ഓഹരിനിക്ഷേപകര്‍ അമേരിക്കയുടെ വ്യാപാര കരാര്‍ യുദ്ധവാര്‍ത്തകള്‍ ഒന്നൊന്നായി പുറത്ത് വരുന്നതില്‍ ആശങ്കയിലാണ്. ഓഹരിവിപണിയില്‍ വലിയ ചാഞ്ചാട്ടമാണ് ഓഹരി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.