Breaking News

താമരശ്ശേരി ചുരത്തില്‍ ഞായറാഴ്ച മുതല്‍ വാഹനഗതാഗതം പുനരാരംഭിക്കും

താമരശ്ശേരി ചുരത്തില്‍ ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തിവിടും. വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ കടത്തി വിടുക. ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ പരിശോധിച്ച് ചരക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ചുരത്തിലെത്തി പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ബസുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top