മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ നരേന്ദ്ര മോഡി അവിവാഹിതനാണെന്ന പരാമര്‍ശം യശോദ ബെന്നിന്റെ ഹൃദയം പിളര്‍ന്നു.
നരേന്ദ്ര മോഡി എന്റെ രാമനാണ്. പ്രിയ ഭര്‍ത്താവാണ്. ഒരു സംശയവും വേണ്ട. യശോദ ബെന്‍ തറപ്പിച്ച് പറയുന്നു. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെന്‍ പറഞ്ഞതിന് എതിരെ യശോദ ബെന്‍ തെളിവ് നിരത്തുന്നുണ്ട്.
2004 ലോക്സഭ തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ച രേഖയില്‍ ഭാര്യ എന്ന നിലയില്‍ മോഡി തന്റെ പേര് രേഖപ്പെടുത്തിയിരുന്നുവെന്ന് ആനന്ദിബെന്‍ ആണയിടുന്നു.
പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ സമ്പൂര്‍ണ എസ്പിജി സുരക്ഷയിലാണ് ഇപ്പോഴും ആനന്ദിബെന്‍ കഴിയുന്നത്.
വടക്കന്‍ ഗുജറാത്തിലെ ഉഞ്ച എന്ന സ്ഥലത്ത് സഹോദരന് അശോക് മോഡിയുടെ കൂടെയാണ് ആനന്ദി ബെന്‍ ഇപ്പോള്‍ താമസിക്കുന്നത്.