കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ നല്കിയ പരാതിയിന്മേളുള്ള അറസ്റ്റാണ് കോടതി ഇടപെട്ട് തടഞ്ഞത്. ജൂലൈ നാലുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയിരിക്കുന്നത് കള്ളക്കേസാണെന്നും പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്കര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടിയുടെ ഉത്തരവ്. ഗവാസ്കറുടെയും എഡിജിപിയുടെ മകളുടെയും കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഗവാസ്കര്‍ തന്നെ മര്‍ദിച്ചെന്ന് കാട്ടിയാണ് എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരുന്നത്.