തിരുവനന്തപുരം: മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചുവെന്നാണ് ആരോപണം. ഗവാസ്കറിന്റെ കഴുത്തിന് പരിക്കേറ്റത് ഇത്തരത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതിനാലാണെന്നും പരാതിയില്‍ പറയുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് എഡിജിപി സുദേഷ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും സുദേഷ് കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഗവാസ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.