Breaking News

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിയമസയില്‍ പറഞ്ഞു.

പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള്‍ പ്രത്യാഘാതം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചയ്ക്കകം നിയമിക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു .

അഞ്ച് വര്‍ഷം മുന്പാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. പദ്ധതിയില്‍ ഇതിനോടകം തന്നെ ജീവനക്കാര്‍ തുകകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവ തിരിച്ചു കൊടുക്കണോ അതോ ഇ.പി.എഫില്‍ ലയിപ്പിക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top