Breaking News

ലോകത്തെ ഒന്നാക്കുന്ന ഏറ്റവും വലിയ ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി

നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗവേഷണ കേന്ദ്രത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി.

ലോകത്തെ ഒന്നാക്കുന്ന ഏറ്റവും വലിയ ശക്തിയായി യോഗ മാറിയെന്നും രോഗത്തില്‍ നിന്നും സൗഖ്യത്തിലേക്കുളള വഴിയാണ് യോഗ ലോകത്തിന് കാണിച്ച് കൊടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 6.30ഓടെയാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്. തുടര്‍ന്ന് അദ്ദേഹം യോഗയ്ക്ക് നേതൃത്വം നല്‍കി.

രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഐക്യരാഷ്ട്ര സഭ 2014 ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top