Kerala

ജെസ്‌നയുടെ തിരോധാനം ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭാ മാര്‍ച്ച് നടത്തി

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, മുന്‍ മന്ത്രിയും എംഎല്‍എയുമായ അടൂര്‍ പ്രകാശ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

പോലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിക്കുന്നത്. ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും കേസില്‍ ഒരു തുമ്പുപോലും കണ്ടെത്താന്‍ പോലീസിനായില്ല. ലോക്കല്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ജെസ്‌നയുടെ കുടുംബവും മാര്‍ച്ചില്‍ പങ്കെടുത്തു. പിതാവും സഹോദരനും സഹോദരിയുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തു. പോലീസ് അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കുടുംബം പ്രതികരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top