Latest News

പ്രമേഹം കൂടി കേജ്‌രിവാള്‍ വിശ്രമത്തില്‍

ഒന്‍പത് ദിവസം ധര്‍ണ്ണ നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോഗ്യനില മോശമായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചതാണ് പ്രശ്‌നം. നാല്‍പ്പത്തിയൊമ്പതുകാരനായ കേജ്‌രിവാള്‍ പതിവ് പ്രഭാത, പ്രദോഷ സവാരി ഒഴിവാക്കിയതാണ് പ്രമേഹം വര്‍ദ്ധിക്കാന്‍ കാരണമായത്.

ഇതിനുപുറമെ ധര്‍ണ്ണ മൂലം പ്രമേഹഭക്ഷണക്രമം പാലിക്കാന്‍ കഴിയാതിരുന്നതും ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിച്ചു. ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ച് സ്വവസതിയില്‍ വിശ്രമിക്കുകയാണ് കേജ്‌രിവാള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top