ആലപ്പുഴ: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെയ്യാൻ കഴിയാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തെന്ന് എന്ന് രമേശ് ചെന്നിത്തല. തൻറെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തട്ടെ . പിണറായി വിജയൻ്റെ സർട്ടിഫിക്കറ്റ് വേണ്ട. ഹരിപ്പാട്ടെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കും.ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. തോൽവികളിൽ നിന്ന് കരകയറി തിരിച്ച് വരവിനുള്ള പാതയൊരുക്കാൻ വിഡി സതീശന് പിന്നിൽ എല്ലാവരും ഒരു മനസ്സോടെ അണിനിരക്കണം.കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ വിഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തിന് ശേഷം ആലപ്പുഴയിൽ നടത്തിയ ആദ്യ പ്രതികരണത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നിരാശയില്ല,ശക്തമായി നയിക്കാൻ വി ഡി സതീശന് കഴിയട്ടെയെന്ന് രമേശ് ചെന്നിത്തല
By
May 23, 2021 11:21 am