Business

വിപണിയില്‍ നേരിയ നേട്ടം

ബുധനാഴ്ച വിപണി നേരിയ കരുത്ത് കാട്ടി. സെന്‍സെക്‌സ് 260.59 പോയിന്റ് വര്‍ധിച്ച് 35,547.33ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 50 സൂചിക, 62 പോയിന്റ് ഉയര്‍ന്ന് 10,772.55ലാണ് വ്യാപാരമവസാനിപ്പിച്ചത്.

അമേരിക്ക – ചൈന വ്യാപാര കരാര്‍ വാര്‍ത്തകളോട് വികാരപരമായി നിക്ഷേപകര്‍ ഇന്ന് പ്രതികരിച്ച് കണ്ടില്ല.

മിക്ക ഓഹരികളും പ്രത്യേകിച്ച് ഹെല്‍ത്ത് കെയര്‍ , റിയാലിറ്റി, ഓട്ടോ മേഖല മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

സെന്‍സെക്‌സ് സൂചികയിലെ വമ്പന്‍ ഓഹരികളായ റിയലന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വേദാന്താ ലിമിറ്റഡ്, കൊടക് മഹീന്ദ്ര, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ 1.52 ശതമാനം മുതല്‍ 2.44 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഫോസിസ്, കോള്‍ഇന്ത്യ, ഒഎന്‍ജിസി, വിപ്രോ ഓഹരികള്‍ക്ക് നഷ്ടം വന്നു.

ഇന്ന് വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനത്തിന് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍.

കാലവര്‍ഷം കനിഞ്ഞത് വിപണിയില്‍ പുതിയ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും അന്താരാഷ്ട്ര മേഖലയിലെ സാമ്പത്തിക പ്രതിസന്ധികളും എണ്ണവില വര്‍ധനയും നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top