Kerala

എഡിജിപിയുടെ മകള്‍ക്കെതിരെ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനത്തിനിരയായ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്‌കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

സുധേഷിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദിച്ചുവെന്ന ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഗവാസ്‌കറിനെതിരെ അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌നിഗ്ധ പരാതി നല്‍കിയിരുന്നു. സ്‌നിഗ്ധയുടെ പരാതിയില്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ് ഉപയോഗിച്ച് സ്‌നിഗ്ധ മര്‍ദിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top