Kerala

ഡ്രൈവറെ മര്‍ദിച്ച സംഭവം: എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകളെ അറസ്റ്റ് ചെയ്‌തേക്കില്ലെന്ന് സൂചന. നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഗവാസ്‌കറിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി 19 ലേക്ക് മാറ്റിയതോടെ അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ഇത് കൂടി കണക്കിലെടുത്താണ് അറസ്റ്റ് ഉടന്‍ വേണ്ടെന്ന് തീരുമാനിച്ചത്.

എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പും ലഭിച്ചിരിക്കുന്ന തെളിവുകളും പ്രകാരം പരമാവധി 4 വര്‍ഷം വരെ ശിക്ഷ കിട്ടുകയുള്ളു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടുന്ന കേസുകളില്‍ സ്ത്രീകളുടെ അറസ്റ്റ് നിര്‍ബന്ധമില്ലെന്ന് നിയമമുണ്ടെന്നും പൊലീസ് വാദിക്കുന്നു. അതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട് നല്‍കിയാല്‍ മതിയെന്നുമാണ് നിലവിലെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top