എഡിജിപി സുദേഷ് കുമാറിന് പരാതി ഒഴിയുന്നില്ല. തന്റെ തിരുവനന്തപുരത്തുള്ള വസതിയിലെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.
പരാതി ലഭിച്ച് ഒട്ടും വൈകാതെ പോലീസ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എന്തായാലും പട്ടിക്ക് ചെറിയ പരിക്കുണ്ടെന്ന് ഡിജിപി പറയുന്നു.
മകളെ പോലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ മര്‍ദ്ദിച്ചെന്ന പോലീസ് കേസില്‍ മര്‍ദ്ദനമൊന്നും കണ്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇടയ്ക്കിടെ സുദേഷ്കുമാര്‍ മകളെ സംരക്ഷിക്കുന്ന തരത്തില്‍ പരാതി അടിസ്ഥാനമില്ലാതെ മാറ്റി പറയുന്നുണ്ട്.