Cricket

ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ഇംഗ്ലണ്ട്; നാണക്കേടിന്റെ ചരിത്രവുമായി ഓസ്‌ട്രേലിയ

നോട്ടിംഗ്ഹാം: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ടീം ഇംഗ്ലണ്ട്. ജോണി ബെയര്‍‌സ്റ്റോയുടെയും (139) അലക്‌സ് ഹെയ്‌സിന്റെയും (147) സെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരേ ഹിമാലയന്‍ സ്‌കോര്‍ കണ്ടെത്തിയത്. ആറു വിക്കറ്റിന് 481 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ട് തന്നെ നേടിയ 444 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

അതേസമയം ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ അന്തംവിട്ടുനിന്ന ഓസ്‌ട്രേലിയ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള തോല്‍വി ഏറ്റുവാങ്ങിയാണ് ഓസ്‌ട്രേലിയ നാണം കെട്ടത്. 242 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ പരാജയം. മറുപടിയായി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 37 ഓവറില്‍ ഓള്‍ഔട്ടായി. 239 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടായത്.

ഈ ചരിത്ര ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഏകദിനത്തില്‍ 450 റണ്‍സ് പിന്നിടുന്ന ഏക ടീമെന്ന ഖ്യാതിയും ഇനി ഇംഗ്ലണ്ടിന് സ്വന്തം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top