ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് തോല്‍വി. ഇന്നിങ്സിനും 76 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് തുല്ല്യം.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 432 റണ്‍സെടുത്തു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 78 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ 278.
“രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയുടെ പോരാട്ടം 278 റണ്‍സില്‍ അവസാനിച്ചു. മികച്ച ചെറുത്തുനില്‍പ്പുമായി മൂന്നാം ദിനം കളംവിട്ട ഇന്ത്യയ്ക്ക് നാലാം ദിനത്തില്‍ പക്ഷേ ക്ഷണത്തില്‍ കാലിടറി.