കോഴിക്കോട് കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരും വീടും കുടംബവും നഷ്ടപ്പെട്ടരുടെ കണ്ണീര് ഇതുവരെ തോര്‍ന്നിട്ടില്ല. എട്ടോളം പേരുടെ ജീവഹാനിക്കിടയാക്കി ദുരന്തം വിതച്ച ഉരുള്‍പൊട്ടലിനെ മറയാക്കി സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇപ്പോള്‍ ചില സാമൂഹ്യവിരുദ്ധരുടെ ശ്രമം.
ദുരിത ബാധിതരെ സഹായിക്കാനെന്ന വ്യാജേന വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി പണം സമാഹരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിലെ തട്ടിപ്പ് തിരിച്ചറിയാതെ പണമയച്ചുനല്‍കിയ ആള്ക്കാര് നിരവധിയാണ്. സഹായമനസ്കരായ ആളുകളെ കബളിപ്പിക്കുകയാണ് പണം തട്ടിയെടുത്തവര്‍ ചെയ്തിരിക്കുന്നത്. സഹായം അഭ്യര്‍ഥിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴിയാണ് ഇവര്‍ പണം സമാഹരിക്കുന്നത്.
നിലവില്‍ ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ പഞ്ചായത്ത് തന്നെ ഗ്രാമണ് ബാങ്കില്‍ അക്കൊണ്ട് തുറന്നിട്ടുണ്ട്. പണം നല്കാന് ആഗ്രിക്കുന്നവര്‍ ആ അക്കൗണ്ടിലേക്ക് മാത്രമേ വിനിമയം നടത്താന്‍ പാടുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.