Latest News

ഇന്ധന തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെടാതെ നികുതി കൃത്യമായടയ്ക്കൂ; അരുണ്‍ ജെയ്റ്റ്‌ലി

ഇന്ധനവില എത്രത്തോളം ഉയര്‍ന്നാലും എക്‌സൈസ് നികുതി കുറയ്ക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം ജനങ്ങള്‍ നികുതി കൃത്യമായി അടയ്ക്കുകയാണ് വേണ്ടതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അസുഖം മൂലം തല്‍ക്കാലത്തേക്ക് ധനവകുപ്പിന്റെ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജെയ്റ്റ്‌ലി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറഞ്ഞത്

ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യത്ത് തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ വില കുറയുമെന്ന ജനങ്ങളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം.

”നിലവില്‍ വരുമാനത്തിന് സര്‍ക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോള്‍-ഡീസല്‍ നികുതിയെയാണ്. ഈ നില മാറണമെങ്കില്‍ ജനങ്ങള്‍ അവരുടെ ആദായ നികുതി സത്യസന്ധമായി അടക്കണമെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം മാസശമ്പളക്കാര്‍ ഒഴികെ മറ്റു രീതിയില്‍ വരുമാനം ഉണ്ടാക്കുന്നവര്‍ നികുതി കൃത്യമായി അടയ്ക്കുന്നില്ല. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു. ഇതില്‍ മാറ്റം ഉണ്ടായാല്‍ മാത്രമേ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ കഴിയൂ എന്നും ജയ്റ്റ്ലി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top