ജമ്മു കാശ്മീരില്‍ ഭരണം നിലനിര്‍ത്താന്‍ പിഡിപിയെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്. പിഡിപിയുമായി സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. കാഷ്മീരിലെ രാഷ്ട്രീയ മാറ്റം ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
കാഷ്മീരിലെ സഖ്യസര്‍ക്കാരില്‍ ബിജെപിക്ക് പിന്മാറിയതോടെയാണ് പിഡിപിക്ക് ഭൂരിപക്ഷം നഷ്ടമായത്. 25 ബിജെപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി രാജിവെച്ചിരുന്നു. കാഷ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ നയിച്ചത്.