Business

വിപണിയില്‍ മാന്ദ്യം തുടരുന്നു

ചൊവ്വാഴ്ച വിപണി ദുര്‍ബലമായിരുന്നു. സെന്‍സെക്‌സ് 261 പോയിന്റ് നഷ്ടത്തില്‍ 35,286.74 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 89.49 പോയിന്റ് താഴ്ന്ന് 10,710.45 ലാണ് വ്യാപാരമവസാനിച്ചത്.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വ്യാപാരയുദ്ധം കടുപ്പിക്കുമെന്ന സാഹചര്യമാണ് വിപണിക്ക് വിനയായത്.

ഗെയില്‍, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡീസ് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

വമ്പന്‍ ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.3 ശതമാനവും ഇന്‍ഫോസിസ് 2.1 ശതമാനവും കുറവ് രേഖപ്പെടുത്തി.

ഫാര്‍മ്മ ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു.

ഓയില്‍, പവര്‍, റിയാലിറ്റി പവര്‍ മേഖലയിലുള്ള ഓഹരികളെല്ലാം വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു.

ഫോറിന്‍ പോര്‍ഫോളിയോ നിക്ഷേപകര്‍ തിങ്കളാഴ്ച മാത്രം 754.43 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 824.10 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞ് കരുതലോടെ കാത്തിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top