പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ആരോപണം നിഷേധിച്ച് ശ്രീലങ്കന്‍ നായകന് ദിനേശ് ചണ്ഡിമല്‍. ചണ്ഡിമലിനെതിരെ ഐ.സി.സി കുറ്റംചുമത്തിയതോടെയാണ് താരം രംഗത്തെത്തിയത്. ചണ്ഡിമലിന്റെ അപേക്ഷ പ്രകാരം ഐ.സി.സി വാദം കേള്‍ക്കും.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ശ്രീലങ്കന്‍ താരം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമ്പയറുടെ കണ്ടെത്തല്‍. പോക്കറ്റിലുണ്ടായിരുന്ന മധുരം കഴിച്ചതിന് ശേഷം ചണ്ഡിമല്‍ പന്തില്‍ പ്രത്യേക പദാര്‍ഥം ഉപയോഗിച്ച് ചുരണ്ടുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു.