Latest News

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ അനുമതി നല്‍കിയതാര്; കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. കെജ്രിവാള്‍ ഇപ്പോള്‍ നടത്തുന്നതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് ധര്‍ണ നടത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലെത്തി. സമരത്തിനെതിരായ രണ്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചത്. അതേസമയം ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top