കൊച്ചി: സിനിമാ പ്രൊമോഷനില്‍ നിന്നും അഭിനയത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിലേക്ക് ചുവടുവെച്ച് ഷെജിന്‍ ആലപ്പുഴ. കഴിഞ്ഞ 10 വര്‍ഷക്കാലമായി മലയാള ചലച്ചിത്ര മേഖലയില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിക്കുന്ന ഷെജിന്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്. എന്നാല്‍ കേവലം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ വിശ്വഗുരു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇപ്പോള്‍ ഷെജിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.
സ്ക്രിപ്റ്റ്, ഷൂട്ടിംഗ്, എഡിറ്റിംഗ്, ഡബ്ബിങ്, മ്യൂസിക്, പോസ്റ്റര്‍, സെന്‍സറിങ് ഇവയെല്ലാം കേവലം 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി അന്ന് തന്നെ ചിത്രം പ്രദര്‍ശിപ്പിച്ചു. ഈ ചരിത്രദൗത്യമാണ് ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. വിജീഷ് മണിയുടെ സംവിധാനത്തില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ ചിത്രത്തിന്റെ രചനയും ലോകനാഥന് ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.
ചിത്രത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യനായിട്ടാണ് ഷെജിന്‍ ആലപ്പുഴ വേഷമിട്ടിരിക്കുന്നത്. ഷെജിന്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ പത്ത് പേര്‍ക്കാണ് അവാര്‍ഡ്. അതേസമയം അഭിനേതാക്കളില്‍ ഷെജിന്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വര്‍ഷങ്ങളായി കേരളവിഷന് ചാനലിലെ ചലച്ചിത്ര പരിപാടികളുടെ അവതാരകന് കൂടിയാണ് ഷെജിന്‍. റിലീസ് ചെയ്ത ദുര്യോധന, കിഡ്നി ബിരിയാണി, സീതാകാളി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന പൊലീസ് ജൂനിയര്‍, ചന്ദ്രഗിരി, ജംഗിള്‍ ഡോട്ട് കോം, ആഷിക് വന്ന ദിവസം തുടങ്ങിയ ചിത്രങ്ങളിലും ഷെജിന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആലപ്പുഴ മുല്ലക്കല്‍ സ്വദേശിയാണ് ഷെജിന്‍.