ദയവ് ചെയ്ത് എന്നെ ഗര്ഭിണിയാക്കരുതെന്ന് വ്യജ വാര്‍ത്ത ചമയ്ക്കുന്നവരോട് ശില്പ ഷെട്ടി അഭ്യര്‍ഥിച്ചു. ഞാന്‍ ഗര്‍ഭിണിയല്ല. പതിവ് ചെക്കപ്പിനായി ആശുപത്രിയിലെത്തിയതാണ്. ചെക്കപ്പ് കഴിഞ്ഞു ഡയഗ്നോസ്റ്റിക്ക് ലാബില്‍ നിന്നും ശില്പ ഇറങ്ങി വരുന്ന ഫോട്ടോ വന്നതിനെ തുടര്‍ന്നാണ് ശില്പ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നത്. പതോളജി ലാബില്‍ നിന്നുള്ള ശില്പയുടെ ചിത്രങ്ങള്‍ എങ്ങനെ ഇന്റര്‍നെറ്റില്‍ ഇത്രവ്യാപകമായി പ്രചരിച്ചതെന്ന് ശില്പ തന്നെ ആശ്ചര്യത്തോടെ ചോദിക്കുന്നു.
എന്നെ ഗര്ഭിണിയാക്കരുത് ; ശില്പ ഷെട്ടി
By
June 18, 2018 10:44 am