Latest News

10 കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ ഷെട്ടി; കാരണമറിഞ്ഞതോടെ താരത്തിന് കൈയ്യടിച്ച് ആരാധകര്‍


10 കോടിയുടെ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശില്‍പ ഷെട്ടി തുറന്നുപറഞ്ഞിരിക്കുകയാണ്. താന്‍ ഉപയോഗിക്കാത്തതും താല്‍പര്യമില്ലാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ തനിക്കാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മെലിയാനുള്ള ഗുളികകളും ഭക്ഷണവുമൊക്ക എന്നും നമ്മെ പ്രചോദിപ്പിക്കും. എന്നാല്‍ അവയുടെ റിസല്‍ട്ട് ആ സമയത്ത് മാത്രമേയുണ്ടാവൂ. ഭക്ഷണശൈലിയില്‍ കൃത്യമായ മാറ്റം വരുത്തിയാല്‍ എന്നെന്നുമുള്ള റിസല്‍ട്ടുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

കുറുക്കുവഴികളിലൂടെ കാര്യസാധ്യത്തിനായി ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള മറുപടിയാണ് ശില്‍പ ഷെട്ടി നല്‍കിയത്. തനിക്ക് വിശ്വാസമില്ലാത്ത ഒരു വസ്തു മറ്റൊരാള്‍ക്കായി നിര്‍ദേശിക്കുന്നത് ശരിയായ കാര്യമല്ലെന്നും താരം പറഞ്ഞിരുന്നു. പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താരത്തിന്റെ നിലപാടിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിലും മാതൃകാപരമായ നിര്‍ദേശവുമായാണ് താരം എത്തിയിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top