Latest News

ശില്‍പ ഷെട്ടിയും ഭർത്താവും വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്

ബോളിവുഡ് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. ഗോൾഡ് സ്കീമുമായി ബന്ധപ്പെട്ട് താൻ പറ്റിക്കപ്പെട്ടുവെന്നാണ് നിക്ഷേപകനായ യുവാവിന്റെ പരാതി. എന്‍ആര്‍ഐ ആയ സച്ചിന്‍ ജോഷിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലുള്ള Satyug Gold Pvt Ltd എന്ന സ്വര്‍ണ കമ്പനി തന്നെ പറ്റിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് വർഷത്തെ പ്ലാനിലാണ് താൻ ചേർന്നതെന്നും പരാതിയിൽ പറയുന്നു.
ഗോള്‍ഡ് കാര്‍ഡും മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു. 2019 മാര്‍ച്ച് 25 ഓടെ ജോഷിയുടെ പ്ലാന്‍ അവസാനിച്ചു. ഗോള്‍ഡ് കാര്‍ഡ് എടുക്കാനും മറ്റും ശ്രമിച്ചപ്പോള്‍ ഈ കമ്പനി സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് അടച്ചുപൂട്ടിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിക്കാരൻ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top