ദില്ലി: ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സമരത്തിനെതിരായ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും.
സമരത്തിനെതിരെ മുഖം തിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും പ്രശ്നത്തിലിടപെട്ട് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് കെജ്രിവാള് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.