Kerala

കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും

കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കരിഞ്ചോല അബ്ദുറഹ്മാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ച നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.

അതേസമയം കാണാതായവര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് സ്‌കാനിങ്ങിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്ന റെഡാര്‍ സംവിധാനം തെരച്ചിലിനായി ഉപയോഗിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷണന്‍ പറഞ്ഞു. റെഡാര്‍ സംവിധാനം ഇന്ന് ഉച്ചക്ക് മുന്‍പ് കരിഞ്ചോലയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ദുരന്തനിവാരണസേനയുടെ രണ്ട് യൂണിയറ്റുകളും അഗ്‌നിശമനസേനയും പോലീസും സന്നദ്ധ സംഘടനകളുമാണ് തെരച്ചില്‍ നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top