Kerala

കോഴിക്കോടിന് ദുരിതമൊഴിയുന്നില്ല; നിപയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം

കോഴിക്കോട്: നിപയുടെ ദുരിതക്കയത്തില്‍ കരകയറുന്നതിന് മുമ്പ് കോഴിക്കോടിന് വീണ്ടും തിരിച്ചടി. ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയാണ്. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ മാത്രം 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം നിയന്ത്രിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.

മഞ്ഞപ്പിത്തത്തിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വീടുകളില്‍ ആരോഗ്യവകുപ്പ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. തിളപ്പിച്ചാറിയ പാനീയങ്ങളെ കഴിക്കാവു എന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടി വച്ച് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധയുള്ളവര്‍ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ആവശ്യമെങ്കില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top