Kerala

ഒറക്കിള്‍ പൂച്ചയുടെ പ്രവചനം ഫലിച്ചു ; റഷ്യ ജയിച്ചു

ഒരു പൂച്ചയ്‌ക്കൊക്കെ ഇത്ര പ്രവചന വൈഭവമോ എന്നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരാധകര്‍ മൂക്കത്ത് വിരല്‍വച്ച് ചോദിക്കുന്നത്.

ലോക കപ്പിലെ ആദ്യ മത്സരം റഷ്യ ജയിക്കുമെന്ന് പ്രവചിച്ച ഒറക്കിള്‍ വെള്ളപ്പൂച്ച ഒരു താരമായി മാറിക്കഴിഞ്ഞു.

ജ്യോത്സ്യന്മാരുടെ പോലെ കവടി നിരത്തിയല്ല ഒറക്കിള്‍ പൂച്ച ലോക ഫുട്‌ബോള്‍ കപ്പില്‍ ആരു ജയിക്കുമെന്ന് പ്രവചിക്കുന്നത്. നല്ല നേരം നോക്കി ഒറക്കിള്‍ പൂച്ചയുടെ മുന്നില്‍ ബൗളില്‍ പൂച്ചത്തീറ്റ വയ്ക്കും. തീറ്റയൊടൊപ്പം മത്സരിക്കുന്ന ടീമിന്റെ ദേശീയ പതാകയുമുണ്ടാകും. പൂച്ച പമ്മി വന്ന് ഏജ് ബൗളില്‍ നിന്ന് തീറ്റ കഴിക്കുന്നുവോ ആ രാജ്യം ജയിക്കുമെന്ന് പ്രവചനം നടത്തുന്നു.

കാര്യമെന്തായാലും മത്സരത്തിന് മുമ്പുള്ള ദിവസം റഷ്യന്‍ പതാകയുള്ള ബൗളില്‍ നിന്നാണ് പൂച്ച ഭക്ഷണം തെരഞ്ഞെടുത്തത്. ഫലം വന്നപ്പോള്‍ എതിരില്ലാതെ 5 ഗോളിന് ആദ്യ ലോകകപ്പ് മത്സരം റഷ്യ ജയിച്ചു.

ലോക ഫുട്‌ബോള്‍ മത്സരത്തില്‍ പൂച്ചയ്‌ക്കെന്താ കാര്യം എന്ന് ഇനിയാരും ചോദിക്കരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top