Latest News

നെയ്മറിനെ ട്രോളി സ്വിസ് ചാനല്‍; ട്രോളുന്നവരോട് പോയി പണി നോക്കാന്‍ ആരാധകര്‍

കെഎഫ്‌സിയുടെ പരസ്യത്തിന് പിന്നാലെ നെയ്മറിനെ ട്രോളി സ്വിസ് ചാനല്‍. നെയ്മര്‍ പലപ്പോഴും പരിക്കഭിനയിക്കുകയാണെന്നും ഇതുവരെയുള്ള കളികളുടെ കണക്കെടുത്താല്‍ 14 മിനിറ്റോളം നെയ്മര്‍ മൈതാനത്ത് കിടന്ന് സമയം കളഞ്ഞെന്നും സ്വിസ് ചാനല്‍പറയുന്നു. ഫുട്‌ബോള്‍ കളിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ നെയ്മര്‍ എന്ന പേര് വിളിക്കുമ്പോള്‍ പരിക്ക് അഭിനയിച്ച് നിലത്ത് കിടന്ന് ഉരുളുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന വിഡിയോ.

ടൂര്‍ണമെന്റിലുടനീളം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും നെയ്മറിന് ട്രോളിന് പഞ്ഞമില്ല. സിനിമയില്‍ അഭിനയിച്ചാല്‍ ഓസ്‌കാര്‍ ലഭിക്കുമെന്നും കാറ്റടിച്ചാല്‍ പറക്കുന്നയാളാണ് നെയ്മര്‍ എന്നൊക്കെയായിരുന്നു എതിര്‍ഫാന്‍സുകാരുടെ പരിഹാസം. എന്നാല്‍ ചില സംഭവങ്ങളെ മാത്രം മുന്‍നിര്‍ത്തി നെയ്മറിനെ ട്രോളുന്നവരോട് പോയി പണിനോക്കാനാണ് ബ്രസീല്‍ ഫാന്‍സിന്റെ മറുപടി. നെയ്മറിനെ മാത്രം ലക്ഷ്യമിട്ട് ഫൗള്‍ ചെയ്യുന്ന കാഴ്ച്ച വിഡിയോയില്‍ കൃത്യമായി കണ്ടെങ്കില്‍ പോലും കുറ്റം പറയുന്നവര്‍ക്ക് മറ്റ് ചില പ്രയാസങ്ങള്‍ മറികടക്കാനുളള വഴി മാത്രമാണിതെന്നും ബ്രസീല്‍ ആരാധകര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top