എഡിജിപി സുദേഷ് കുമാറിന്റെ വളര്‍ത്ത് നായയ്ക്ക് പോലീസ് എസ്.എ.പി ക്യാംപില്‍ മീന്‍ വറുത്ത് നല്‍കാനാവില്ലെന്ന് പോലീസ്കാര് അറിയിച്ചതായി ആരോപണം.
ലിജോ എന്ന പോലീസുകാരന് എഡിജിപിയുടെ വീട്ടില്‍ നിന്ന് പട്ടിക്ക് കൊടുക്കാന്‍ മീന്‍ വറുക്കാനായി തിരുവനന്തപുരം എസ്എപി പോലീസ് ക്യാംപില്‍ എത്തിയപ്പോള്‍ പോലീസുകാര്‍ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
പതിവായി എഡിജിപിയുടെ വീട്ടില്‍ നിന്ന് ക്യാംപിലേക്ക് മത്സ്യം കൊണ്ടുവന്ന് സര്‍ക്കാര്‍ ചെലവില്‍ മീന്‍ വറുത്ത് പട്ടിക്ക് കൊടുക്കാന്‍ കൊണ്ടുപോവുകയായിരുന്നു.
സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറായ ഗവാസ്കറിനെ ഇന്നലെ മര്‍ദിച്ച സംഭവം പോലീസ് സേനയ്ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുന്നതിനിടയിലാണ് പട്ടിക്ക് മീന്‍ വറുത്ത് നല്‍കില്ലെന്ന വാര്‍ത്ത വിവാദമാവുകയാണ്.