Business

വിപണിയില്‍ മരവിപ്പ്

വ്യാഴാഴ്ച വ്യാപാര ദിനത്തിലെ അവസാന ക്ലോസിംഗ് ബെല്‍ മുഴങ്ങവേ, മുംബൈ വില സൂചിക 139 പോയിന്റ് കുറഞ്ഞ് 35,600ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 49 പോയിന്റ് ഇടിഞ്ഞ് 10,808ലാണ് ക്ലോസ് ചെയ്തത്.

യുഎസ് ഫെഡറല്‍ റിസേര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചത് ഏഷ്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു.

മുംബൈ സൂചികയില്‍ സണ്‍ഫാര്‍മ (2.7 ശതമാനം), ഡോ റെഡ്ഡീസ് ലാബ് (0.73 ശതമാനം), യെസ് ബാങ്ക് (1.17 ശതമാനം), ഐസിഐസിഐ ബാങ്ക് (2.11 ശതമാനം ), ടിസിഎസ് (1.75 ശതമാനം ) എസ്ബിഐ (1.72 ശതമാനം) നേട്ടമുണ്ടാക്കി.

മുംബൈ സെന്‍സെക്‌സ് ടെക് ഇന്‍ഡക്‌സ് 1.32% കുറവ് രേഖപ്പെടുത്തി. ഐടി ഇന്‍ഫോടെക് ഇന്‍ഡക്‌സ് 1.40 ശതമാനമാണ് താഴ്ന്നത്.

ആഗോള സമ്പദ് മേഖലയില്‍ നിലനില്‍ക്കുന്ന മുരടിപ്പിനോട് നിക്ഷേപകര്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിപണി അടുത്ത 2019ലെ പൊതു തെരഞ്ഞെടുപ്പ് വരെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുമെന്നും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വിറ്റഴിക്കുന്നത് ആശങ്കയോടെയാണ് ഓഹരി വിപണി നിക്ഷേപകര്‍ നോക്കിക്കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top