Kerala

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎം സുധീരന്‍

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേരളത്തിലെ നേതൃത്വത്തിന് സങ്കുചിത താല്‍പര്യംമാണെന്നും സുധീരന്‍ ആരോപിച്ചു. മാണി ചാഞ്ചാട്ടക്കാരനാണെന്നും നാളെ ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്നും വിഎം സുധീരന്‍ പറഞ്ഞു. മാണിയുമായി ഇടപെടല്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമായിരുന്നു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണ്. സീറ്റ് കൊടുത്തതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും സുധീരന്‍ തുറന്നടിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ടിയുടെ വിലക്ക് മറികടന്നാണ് സുധീരന്‍ മാധ്യമങ്ങളെ കണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top