Latest News

രാഷ്ട്രീയ അഭയം തേടി നീരവ് മോദി ബ്രിട്ടനിലുള്ളതായി റിപ്പോര്‍ട്ട്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുള്ളതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്ന ആവശ്യമാണ് നീരവ് യുകെ കോടതിക്കു മുന്നില്‍ വച്ചിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനുവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യ വിട്ടത്. യുഎഇയിലെത്തിയ നീരവ് അവിടെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ ഫെബ്രുവരി രണ്ടിനു ഹോങ്കോങ്ങിലേക്ക് മുങ്ങുകയായിരുന്നു.

നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. നീരവിനു വിദേശ ബാങ്കുകളില്‍നിന്ന് ഹ്രസ്വകാല വായ്പ തരപ്പെടുത്താന്‍ പിഎന്‍ബിയില്‍നിന്ന് 2011-17 ല്‍ വ്യാജ ജാമ്യപത്രം നല്‍കിയെന്നതാണ് കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top