ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന കോവിഡ് 19 ദക്ഷിണേഷ്യൻ രാജ്യങ്ങളിലും എത്തിയതോടെ വൈറസിനെ ഒന്നിച്ച് നേരിടാനൊരുങ്ങുകയാണ് സാർക്ക് അംഗരാജ്യങ്ങൾ.
കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് സാർക്ക് രാജ്യങ്ങൾ ഇന്ന് യോഗം ചേരും. വീഡിയോ കോൺഫറസിങ്ങിലൂടെയാണ് യോഗം നടക്കുന്നത്.